ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു. |
വൈസ് പ്രസിഡന്റ്ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു. |
സ്ഥിരം സമിതികൾവികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നിയന്ത്രിക്കുന്ന സമിതികളാണ്. |
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
വികസന സ്റ്റാൻഡിംഗ് കമ്മിറ്റിപഞ്ചായത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. |
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിപഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. |
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ്. |
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു. |
ഔദ്യോഗിക വിഭാഗം
സെക്രട്ടറിപഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു. |
അസിസ്റ്റന്റ് സെക്രട്ടറിപഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതലകളും വഹിക്കുന്നു. |
ഹെഡ് ക്ലർക്ക്പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. ഫയൽ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും നിയന്ത്രണവും നൽകുന്നു. |
അക്കൗണ്ടന്റ്പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്. വരുമാന-ചെലവ് കണക്കുകൾ തയ്യാറാക്കി പരിപാലിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു. |
സീനിയർ ക്ലാർക്ക്ഓഫീസ് രേഖകളും ഭരണ നടപടികളും മേൽനോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയർ ക്ലാർക്ക്. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു. |
ക്ലാർക്ക്പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലാർക്ക്. നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ നിയന്ത്രിക്കുന്നു. വാർഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവർത്തനങ്ങളും നിർവഹിക്കുന്നു. |
ഓഫീസ് അറ്റൻഡന്റ്പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഓഫീസിന്റെ പൊതുവായ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. |