സ്വച്ചത ഹി സേവ ക്യാമ്പയിൻ
കൈയ്യോട് കൈ
"സ്വച്ചതാ ഹി സേവ 2026" ക്യാമ്പയിൻ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ വിപുലമായ പരിപാടികളോടെ നടത്തി
ബഹു : പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ശ്രേഷ്ഠ ദിനത്തിൽ മാലിന്യ സംസ്കരണത്തിന്റെയും, ശുചീകരണത്തിന്റെയും പ്രാധാന്യം അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ മാസത്തെ മികച്ച ഹരിത കർമ്മ സേന അംഗത്തെ പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പുഷ്പ മൂന്നുചിറയിൽ, വാർഡ് മെമ്പർ മാരായ ജൂസൈല കൃഷ്ണകുമാർകുഞ്ഞീവി പുളിക്കൽ ശരീഫ ഇ കെ veo ചിഞ്ചു.എന്നിവർ പങ്കെടുത്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പ മൂന്നുച്ചിറയയിൽ മുഖ്യ ഭാഷണം നടത്തി. ഹരിതകർമസേന അംഗങ്ങൾ,ശുചീകരണ ജീവനക്കാർ, പൊതു പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.